ദോഹ: ഖത്തറിന്റെ തെക്കൻ, മധ്യ മേഖലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വകുപ്പ് അഭ്യർത്ഥിച്ചു.
തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരത്തെ ഇടിമിന്നലോടു കൂടിയ മഴ രേഖപ്പെടുത്തിയിരുന്നു. ......
കൊച്ചി:ഇന്ത്യയിലെ പുരുഷ സൗന്ദര്യ- വ്യക്തിത്വ മത്സരങ്ങൾ "ഗ്രേറ്റ് മാൻ ഓഫ് ദ യൂണിവേഴ്സ് – ഇന്ത്യ 2026" നവംബർ 28, 29, 30 തീയതികളിലായി കൊച്ചിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാരീരിക സൗന്ദര്യത്തിനും റാംപ് വാക്കിനും അപ്പുറം വ്യക്തിത്വം, ആത്മവിശ്വാസം, ആശയവിനിമയശേഷി, നേതൃത്വപാടവം, സാമൂഹിക ഉത്തരവാദിത്തം, കലാപരമായ കഴിവുകൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത പുരുഷ സൗന്ദര്യ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി സമഗ്രമായ വ്യക്തിത്വ വികസനത്തിനും പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹനം നൽകുന്നതായിരിക്കും മത്സരമെന്ന് അവർ പറഞ്ഞു.ദേശീയ മത്സരത്തോടനുബന്ധിച്ച് ടീൻ അംബാസഡർ ഇന്ത്യ ഇന്റർനാഷണൽ എന്ന പേരിൽ കൗമാരപ്രതിഭകൾക്കായുള്ള പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ (നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ്) കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുമായി സഹകരിച്ച് CONVERGE 2026-ന്റെ ഭാഗമായി “Reimagining Entrepreneurship: Innovation, Ecosystem and Impact” എന്ന വിഷയത്തില്‍ കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ ഒക്ടോബർ 24-ന് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. ......
ഗുരുഗ്രാം : ദീപാവലിയോടനുബന്ധിച്ച് ബെസ്പോക്ക് എ.ഐ. ഗൃഹോപകരണങ്ങളുടെ ശ്രേണിയിൽ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ.......
കൊച്ചി : കലൂർ ജെ.എൽ.എൻ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഡേവിഡ്സ് പവിലിയന്റെ ഗ്രൗണ്ട് ഫ്ലോറിൽ വിപുലമായ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജെ.എൽ.എൻ സ്റ്റേഡിയം ലിങ്ക് റോഡ് ശാഖ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. എസ്.എഫ്.സി ഗ്രൂപ്പ് ആൻഡ് മുരള്യ ഡെയറി സ്ഥാപകനും ചെയർമാനുമായ മുരളീധരൻ കേശവൻ ശാഖയുടെ ഉദ്ഘാടനം ചെയ്തു. ......
കോയമ്പത്തൂർ: ജാതീയ അധിക്ഷേപവും ബീഫ് കഴിക്കുന്നതിന്റെ പേരിലുള്ള പരിഹാസവും സഹപാഠികളുടെ മർദനവും നേരിട്ടിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയെന്ന് പരാതി. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിച്ചിരുന്ന എ. ......
കൊച്ചി: ബംഗാൾ ഉൾക്കടലിലെ ആഴക്കടൽ അടിത്തട്ടിലെ അവശിഷ്ടങ്ങളിൽ ഇതുവരെ വേണ്ടത്ര പഠനവിധേയമാകാത്ത വൈറസ് വൈവിധ്യം കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. ഇന്ത്യയുടെ ആഴക്കടൽ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് വിപുലീകരിക്കുന്ന സുപ്രധാന ചുവടുവയ്പ്പാണിത്. ......
ഗുരുഗ്രാം : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വലിയ സ്ക്രീൻ ടെലിവിഷനുകൾക്ക് പ്രത്യേക ഓഫറുകളുമായി സാംസങ് ഇന്ത്യ. ‘ബിഗ്, ബിഗർ, ബിഗസ്റ്റ്’ എന്ന പേരിൽ അവതരിപ്പിച്ച ക്യാമ്പയിനിലൂടെ തിരഞ്ഞെടുത്ത സാംസങ് വിഷൻ എ.ഐ. ......
കൊച്ചി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മത്സ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ ഐസിഎആർ– സിഫ്റ്റ് സാങ്കേതിക പിന്തുണ നൽകും. ദ്വീപുകളിലെ പരമ്പരാഗത മത്സ്യ ഉൽപ്പന്നങ്ങളുടെ വികസനത്തിനും മത്സ്യബന്ധന ബോട്ടുകളുടെ രൂപകൽപ്പന ഏകീകരിക്കുന്നതിനുള്ള സാങ്കേതിക സഹായവുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ......
ജീവിതത്തിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ധാർമ്മികമൂല്യവും, ജീവിത വിശുദ്ധിയും കൈവിടരുതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഥമ ബാഹ്യകേരളം സമ്മേളനം നാഗ്പൂർ വൈദിക സെമിനാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. ......